---
title: "കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും"
english_title: "Sabarimala temple open today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25916/sabarimala-temple-open-today"
published_at: "2022-02-12T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62072500e6c20_n3583910781644634949501b5299b8e479c2a81f0927129bfb81ee2570d828c764639c208da9410d82ffb90.jpg"
keywords: []
---

# കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

> **Lead Summary:** ശബരിമല: കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ വൈകിട്ട് അ‍ഞ്ചിന് മേല്‍ശാന്തി എംഎന്‍ പരമേശ്വരന്‍ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും.

## Article Content

ശബരിമല: കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ വൈകിട്ട് അ‍ഞ്ചിന് മേല്‍ശാന്തി എംഎന്‍ പരമേശ്വരന്‍ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ഞായറാഴ്ച പുലര്‍ച്ചെമുതലാണ് ഭക്തര്‍ക്ക് പ്രവേശനം.

**

വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധം**

വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കുമാത്രമേ ദര്‍ശനം നടത്താന്‍ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേര്‍ക്ക് ദര്‍ശനം നടത്താം. ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്.

കുംഭമാസ പൂജകള്‍ക്കു ശേഷം 17-ന് രാത്രി ഒന്‍പതിന് നടയടയ്ക്കും. പിന്നീട് മീനമാസപൂജകള്‍ക്കും ഉത്രം ഉത്സവത്തിനുമായി മാര്‍ച്ച്‌ എട്ടിന് നട തുറക്കും. ഒന്‍പതിനാണ് കൊടിയേറ്റ്. 18-ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19-ന് രാത്രി നടയടയ്ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25916/sabarimala-temple-open-today)