---
title: "തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ"
english_title: "Thalasseryraghavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259518/thalasseryraghavan"
published_at: "2024-12-28T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676fbfcd89bcd_1000045039.jpg"
keywords: []
---

# തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ

> **Lead Summary:** **തലശേരി : **മദിരാശി കേരള സമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ. മദിരാശി കേരള സമാജം നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന്‌ കൈമാറി.പള്ളൂർ–-പന്തക്കൽ റോഡിൽ മുത്തപ്പൻ ബസ്‌സ്‌റ്റോപ്പിനടുത്ത്‌ രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്.മദിരാശി കേരള സമാജം അംഗങ്ങൾക്കൊപ്പം മേഴ്‌സി കോപ്‌സ്‌ എന്ന ചാരിറ്റി സംഘടനയും ഈ സദുദ്യമത്തിൽ പങ്കാളിയാവുന്നു.

## Article Content

**തലശേരി : **മദിരാശി കേരള സമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ. മദിരാശി കേരള സമാജം നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന്‌ കൈമാറി.പള്ളൂർ–-പന്തക്കൽ റോഡിൽ മുത്തപ്പൻ ബസ്‌സ്‌റ്റോപ്പിനടുത്ത്‌ രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്.മദിരാശി കേരള സമാജം അംഗങ്ങൾക്കൊപ്പം മേഴ്‌സി കോപ്‌സ്‌ എന്ന ചാരിറ്റി സംഘടനയും ഈ സദുദ്യമത്തിൽ പങ്കാളിയാവുന്നു.

മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ, മുഖ്യരക്ഷാധികാരി ഡോ എ വി അനൂപ്‌ മെഡിമിക്‌സ്‌, പ്രസിഡന്റ എം ശിവദാസൻപിള്ള, ജനറൽ സെക്രട്ടറി ടി അനന്തൻ, വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനൻ എന്നിവർ താക്കോൽ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

തലശേരി രാഘവന്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണിപ്പോൾ. മറ്റൊരു മകൾ വിവാഹിതയായി കോഴിക്കോടും. മദിരാശി കേരളസമാജത്തിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ച തലശേരി രാഘവൻ ദേശാഭിമാനിയുടെ മദിരാശിലേഖകനായു ഏതാനും വർഷം പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259518/thalasseryraghavan)