---
title: "സുഭിക്ഷ കേരളം പദ്ധതി: കുളത്തിലെ മൽസ്യകൃഷിയുടെ വിളവെടുപ്പും വിൽപന ഉദ്ഘാടനവും നടന്നു"
english_title: " harvesting of fish"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25958/harvesting-of-fish"
published_at: "2022-02-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62075118d8456_Picsart_22-02-12_11-46-47-834.jpg"
keywords: []
---

# സുഭിക്ഷ കേരളം പദ്ധതി: കുളത്തിലെ മൽസ്യകൃഷിയുടെ വിളവെടുപ്പും വിൽപന ഉദ്ഘാടനവും നടന്നു

> **Lead Summary:** കേരള സർക്കാർ ഫിഷറീസ് വകുപ്പ് ചെറുപുഴ ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതി 2020-21 ൽ പ്പെടുത്തി വീട്ടുവളപ്പിൽ കുളത്തിലെ മൽസ്യകൃഷിയുടെ വിളവെടുപ്പും വിൽപന ഉദ്ഘാടനവും നടന്നു. തിരുമേനിയിലെ പി.ടി.ഫിലിപ്പെന്ന കർഷകൻ്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിൻ്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിച്ചു.

## Article Content

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ചെറുപുഴ ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതി 2020-21 ൽ പ്പെടുത്തി വീട്ടുവളപ്പിൽ കുളത്തിലെ മൽസ്യകൃഷിയുടെ വിളവെടുപ്പും വിൽപന ഉദ്ഘാടനവും നടന്നു. തിരുമേനിയിലെ പി.ടി.ഫിലിപ്പെന്ന കർഷകൻ്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിൻ്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി അധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രമോർട്ടർ കെ. അഖിൽ പ്രസംഗിച്ചു. കർഷകരും നാട്ടുകാരുമുൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25958/harvesting-of-fish)