---
title: "കാനാമ്പുഴ ആദ്യഘട്ടം ഡിസംബർ 29ന് നാടിന് സമർപ്പിക്കും"
english_title: "pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259632/pinarayvijayan"
published_at: "2024-12-29T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6770a46557237_download_(20).jpeg"
keywords: []
---

# കാനാമ്പുഴ ആദ്യഘട്ടം ഡിസംബർ 29ന് നാടിന് സമർപ്പിക്കും

> **Lead Summary:** **തിരുവനന്തപുരം :**സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഡിസംബർ 29ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഡിസംബർ 26 ന് നടത്താൻ നിശ്ചയിച്ച ഉദ്ഘാടന പരിപാടി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം :**സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന പദ്ധതിയായ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം ഡിസംബർ 29ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഡിസംബർ 26 ന് നടത്താൻ നിശ്ചയിച്ച ഉദ്ഘാടന പരിപാടി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259632/pinarayvijayan)