---
title: "പയ്യന്നൂർ നഗരസഭാ പരിധിയിൽ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു"
english_title: "Kovid vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25973/Kovid-vaccination"
published_at: "2022-02-12T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62075d8f05f73_Picsart_22-02-12_12-40-17-258.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭാ പരിധിയിൽ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

> **Lead Summary:** പയ്യന്നൂർ നഗരസഭാ പരിധിയിൽ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗര പരിധിയിലെ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

പയ്യന്നൂർ നഗരസഭാ പരിധിയിൽ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗര പരിധിയിലെ മുഴുവൻ പേർക്കും വാക്സിനേഷൻ നൽകാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

രണ്ടു ഡോസ് കൊവി ഷീൽഡ് വാക്സിൻ സ്വീകരിച്ച് 9 മാസം പിന്നിട്ടവരും 60 വയസ്സിന് മുകളിൽ ഉള്ളവർക്കും, കോവിഡ് മുന്നണി പോരാളികൾക്കുള്ള ബൂസ്റ്റർ വാക്സിനേഷനാണ് നിലവിൽ പയ്യന്നൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ വച്ച് നൽകുന്നത്. 15 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടപ്പാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് സാധിച്ചിട്ടുണ്ട്.

ഈ വരുന്ന വ്യാഴാഴ്‌ചയും,രണ്ടാം ശനിയാഴ്ചയും കോ വാക്സിൻ രണ്ടാം ഡോസ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വച്ച് നൽകുന്നതാണെന്നും ബന്ധപ്പെട്ടവർ അഅറിയിച്ചു. ബൂസ്റ്റർ ഡോസിന് അർഹരായ വർക്കും, 15 വയസ്സിനു മുകളിൽ പ്രായമുള്ള ഫസ്റ്റ് ഡോസ് എടുക്കാത്ത കുട്ടികൾക്കും, സെക്കൻഡ് ഡോസിന് അർഹരായവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

പയ്യന്നൂരിൽ നടക്കുന്ന വാക്സിനേഷൻ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ പറഞ്ഞു. നഗരപരിധിയിലെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25973/Kovid-vaccination)