---
title: "ഏലപ്പീടികയിൽ സർഗോൽസവവും - കായിക താരങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു"
english_title: "Sargolsavam and a felicitation ceremony were held at Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259754/sargolsavam-and-a-felicitation-ceremony-were-held-at-elapeedika"
published_at: "2024-12-29T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6771437940b8c_elapeedika.jpg"
keywords: []
---

# ഏലപ്പീടികയിൽ സർഗോൽസവവും - കായിക താരങ്ങളെ ആദരിക്കൽ ചടങ്ങും നടന്നു

> **Lead Summary:** കേളകം: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സർഗോൽസവവും, കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കായിക പ്രതിഭകളെ ആദരിക്കലും ക്യാഷ് അവാർഡ് വിതരണവും നടത്തി. ഹാർഡിൽസ് സ്‌റ്റേറ്റ് ചാമ്പ്യനും, പേരാവൂർ സ്പോർട്സ് അക്കാദമി പരിശീലകനുമായ ആൽബിൻ സാബു കല്ലാനി, ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് ഇവാന റോയ് കൂവപ്പള്ളിയിൽ, ജില്ലാ സ്കൂൾ മീറ്റിൽ റിലേ, ഹൈജംപ്, ലോങ് ജംപ് മെഡൽ ജേതാവ് ഡെനറ്റ് ബിജു അമ്പലത്തിങ്കൽ എന്നീ കായിക പ്രതിഭകളെയാണ് മൊമെൻ്റൊയും, ക്യാഷ് അവാർഡും നൽകി ആദരിച്ചത്.

## Article Content

കേളകം: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സർഗോൽസവവും, കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കായിക പ്രതിഭകളെ ആദരിക്കലും ക്യാഷ് അവാർഡ് വിതരണവും നടത്തി. ഹാർഡിൽസ് സ്‌റ്റേറ്റ് ചാമ്പ്യനും, പേരാവൂർ സ്പോർട്സ് അക്കാദമി പരിശീലകനുമായ ആൽബിൻ സാബു കല്ലാനി, ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് ഇവാന റോയ് കൂവപ്പള്ളിയിൽ, ജില്ലാ സ്കൂൾ മീറ്റിൽ റിലേ, ഹൈജംപ്, ലോങ് ജംപ് മെഡൽ ജേതാവ് ഡെനറ്റ് ബിജു അമ്പലത്തിങ്കൽ എന്നീ കായിക പ്രതിഭകളെയാണ് മൊമെൻ്റൊയും, ക്യാഷ് അവാർഡും നൽകി ആദരിച്ചത്.

ഏലപ്പീടിക സെഞ്ചറി ഫാം റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങ് അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം സ്വാഗതം പറഞ്ഞു. ഏലപ്പിടിക.എൽ.പി.സ്കൂൾ റിട്ടയർ ഹെഡ്മാസ്റ്റർ കെ.കെ.ഫ്രാൻസിസ് മാസ്റ്റർ സർഗ്ഗോൽസവം നയിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. സിനോ ജോസ്, കെ.കെ.ഷൈല, പ്രിൻസി ബൈജു, പ്രമീള സുരേന്ദ്രൻ, ഷിജു ഇ -കെ, സജി. പി.കെ, സെബാസ്റ്റ്യൻ .പി .വി, അമൽജോയി, സിജി സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259754/sargolsavam-and-a-felicitation-ceremony-were-held-at-elapeedika)