---
title: "മീൻകുഴി വാട്ടർ റിക്രിയേഷൻ പ്രവർത്തി ഏപ്രിലിൽ പൂർത്തിയാക്കും"
english_title: "Fish pit water recreation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25978/Fish-pit-water-recreation"
published_at: "2022-02-12T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620760b2c88cf_Picsart_22-02-12_12-53-56-855.jpg"
keywords: []
---

# മീൻകുഴി വാട്ടർ റിക്രിയേഷൻ പ്രവർത്തി ഏപ്രിലിൽ പൂർത്തിയാക്കും

> **Lead Summary:** മീൻകുഴി വാട്ടർ റിക്രിയേഷൻ പ്രവർത്തി ഏപ്രിലിൽ പൂർത്തിയാക്കും പയ്യന്നൂർ മണ്ഡലത്തിലെ ടൂറിസം രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന മീൻകുഴി വാട്ടർ റിക്രിയേഷൻ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികൾ ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥലം സന്ദർശിച്ച് അവലോകന യോഗം നടത്തിയതിനു ശേഷം ടി ഐ മധുസൂദനൻ എം എൽ എ അറിയിച്ചു.

## Article Content

മീൻകുഴി വാട്ടർ റിക്രിയേഷൻ പ്രവർത്തി ഏപ്രിലിൽ പൂർത്തിയാക്കും പയ്യന്നൂർ മണ്ഡലത്തിലെ ടൂറിസം രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന മീൻകുഴി വാട്ടർ റിക്രിയേഷൻ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികൾ ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥലം സന്ദർശിച്ച് അവലോകന യോഗം നടത്തിയതിനു ശേഷം ടി ഐ മധുസൂദനൻ എം എൽ എ അറിയിച്ചു.

കായൽ സൈഡിലൂടെ നടപ്പാത ,കുട്ടികളുടെ പാർക്ക് ,വിശ്രമിക്കാൻ കഴിയുന്ന ബെഞ്ച്, കഫ്റ്റീരിയ ,പടിപ്പുര എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായത്.ടി ഐ മധുസൂദനൻ എം എൽ എ ,നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത ,കൗൺസിലർ ഭാസ്കരൻ ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവൻ ,ആർക്കിടെക്ട് മധുകുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25978/Fish-pit-water-recreation)