---
title: "മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടം; വിദ്യാർത്ഥിനി മരിച്ചു "
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259845/malappuram"
published_at: "2024-12-30T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677229d59b14a_download_(20).jpeg"
keywords: []
---

# മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടം; വിദ്യാർത്ഥിനി മരിച്ചു 

> **Lead Summary:** **മലപ്പുറം** : മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ ആണ് മരിച്ചത്.

## Article Content

**മലപ്പുറം** : മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ ആണ് മരിച്ചത്.

ഇന്ന്  പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം നടന്നത്. വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് ഹിബ മരിച്ചത്.

അപകടത്തിൽ ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259845/malappuram)