---
title: "സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി ; ഇന്നത്തെ നിരക്കറിയാം"
english_title: "Goldrateincreased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259926/goldrateincreased"
published_at: "2024-12-30T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772575101450_1000026872.jpg"
keywords: []
---

# സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി ; ഇന്നത്തെ നിരക്കറിയാം

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. 57,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് വില 7140 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ് ഇന്നത്തെ വില.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. 57,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് വില 7140 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259926/goldrateincreased)