---
title: "വാണിയപ്പാറ ബ്ലാക്ക്റോക്ക് ക്രഷറിൽ  കല്ല് മറിഞ്ഞ് ദേഹത്ത് വീണ് ഒരാൾ മരിച്ചു"
english_title: "One person died when a stone fell  his body"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25995/one-person-died-when-a-stone-fell-his-body"
published_at: "2022-02-12T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62076fd80d4e7_IMG-20220212-WA0070.jpg"
keywords: []
---

# വാണിയപ്പാറ ബ്ലാക്ക്റോക്ക് ക്രഷറിൽ  കല്ല് മറിഞ്ഞ് ദേഹത്ത് വീണ് ഒരാൾ മരിച്ചു

> **Lead Summary:** അയ്യൻകുന്ന്: വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് അപകടം നടന്നത്. രതീഷും മറ്റൊരാളുമായി ജാക്കി ഉപയോഗിച്ച് കുഴി അടിക്കുമ്പോൾ മുകളിലെ തട്ടിൽ നിന്നും കരിങ്കൽ ദേഹത്തുവീണ് അപകടമുണ്ടായത്. കല്ലു വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

## Article Content

അയ്യൻകുന്ന്: വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് അപകടം നടന്നത്. രതീഷും മറ്റൊരാളുമായി ജാക്കി ഉപയോഗിച്ച് കുഴി അടിക്കുമ്പോൾ മുകളിലെ തട്ടിൽ നിന്നും കരിങ്കൽ ദേഹത്തുവീണ് അപകടമുണ്ടായത്. കല്ലു വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.

ജാക്കി ഉപയോഗിച്ച് കുഴി എടുക്കുമ്പോൾ ഉണ്ടായ വൈബ്രേഷൻ ആണ് മുകളിലെ തട്ടിൽ നിന്നും കല്ല് താഴേക്ക് പതിക്കാൻ കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25995/one-person-died-when-a-stone-fell-his-body)