---
title: "ഇനി ആനവണ്ടിയിൽ കാടുംമേടും താണ്ടി കിടിലൻ വിനോദ യാത്ര പോയി വരാം"
english_title: "Kitilan Excursion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26003/Kitilan-Excursion"
published_at: "2022-02-12T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207758c7b928_Picsart_22-02-12_14-22-58-116.jpg"
keywords: []
---

# ഇനി ആനവണ്ടിയിൽ കാടുംമേടും താണ്ടി കിടിലൻ വിനോദ യാത്ര പോയി വരാം

> **Lead Summary:** ഇനി ആനവണ്ടിയിൽ കാടുംമേടും താണ്ടി കിടിലൻ വിനോദ യാത്ര പോയി വരാം.വാരാന്ത്യ ഏകദിന ഉല്ലാസ യാത്രയാണ് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഒരുക്കിയിരിക്കുന്നത്.കണ്ണൂർ മുതൽ വയനാട് വരെയാണ് യാത്ര. വെറും ആയിരം രൂപയ്ക്ക് കണ്ണൂർ മുതൽ വയനാട് വരെ കിടിലൻ ട്രിപ്പാണ് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഒരുക്കിയിരിക്കുന്നത്.

## Article Content

ഇനി ആനവണ്ടിയിൽ കാടുംമേടും താണ്ടി കിടിലൻ വിനോദ യാത്ര പോയി വരാം.വാരാന്ത്യ ഏകദിന ഉല്ലാസ യാത്രയാണ് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഒരുക്കിയിരിക്കുന്നത്.കണ്ണൂർ മുതൽ വയനാട് വരെയാണ് യാത്ര. വെറും ആയിരം രൂപയ്ക്ക് കണ്ണൂർ മുതൽ വയനാട് വരെ കിടിലൻ ട്രിപ്പാണ് കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ ഒരുക്കിയിരിക്കുന്നത്.

യാത്ര മാത്രമല്ല നാല് നേരത്തെ ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് ആണ് ഇത്.ഏകദിന വാരാന്ത്യ യാത്രയിൽ അഞ്ച് സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. ബാണാസുര സാഗര്‍ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ചങ്ങലമരം, ലക്കിടി വ്യൂ പോയിന്‍റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.50 പേർ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് വണ്ടി മൊത്തത്തില്‍ ബുക്ക് ചെയ്തും പൊതുഅവധികളില്‍ യാത്ര പോകാം.

ആദ്യ യാത്ര ശനിയാഴ്ച കണ്ണൂർ ഡിപ്പോയിൽ നിന്നും രാവിലെ ആറുമണിക്ക് ആരംഭിച്ചു.തുടക്കം എന്ന രീതിയിലാണ് വയനാടേക്കുള്ള യാത്ര.മൂന്നാർ ഉൾപ്പെടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി യാത്ര പാക്കേജ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കണ്ണൂർ ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ഷാജി വർഗീസ് പറഞ്ഞു.

നിലവില്‍ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും ഒപ്പം തന്നെ പൊതു അവധി ദിനങ്ങളിലും ആയിരിക്കും യാത്രയുണ്ടാവുക. ആവശ്യക്കാര്‍ വര്‍ധിക്കുന്നതനുസരിച്ച് ശനിയാഴ്ചകളിലും ഭാവിയില്‍ സര്‍വ്വീസ് നടത്തുവാന്‍ പദ്ധതിയുണ്ട് ടൂറിന് നേതൃത്വം നൽകിയവർ ബഡ്ജറ്റഡ് ടൂറിസം സെൽ കണ്ണൂർ കോർഡിനേറ്റർ റോയ് കെ.ജെ, കണ്ടക്ടർ തൻസീർ കെ. ആർ, കെ. പി സുധീഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26003/Kitilan-Excursion)