---
title: "കൊട്ടിയൂർ -വയനാട് ചുരം രഹിതപാത സർക്കാർ യാഥാർഥ്യമാക്കണം ; കേളകം പ്രസ് ഫോറം"
english_title: "Kottiyoorwayanadchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260199/kottiyoorwayanadchuram"
published_at: "2024-12-31T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773be92e27e3_1000045545.jpg"
keywords: []
---

# കൊട്ടിയൂർ -വയനാട് ചുരം രഹിതപാത സർക്കാർ യാഥാർഥ്യമാക്കണം ; കേളകം പ്രസ് ഫോറം

> **Lead Summary:** കേളകം :കുടിയേറ്റ ജനതയുടെ സ്വപ്നവും തലമുറകളുടെ പ്രതീക്ഷയുമായ കൊട്ടിയൂർ -വയനാട് ചുരം രഹിതപാത - തലപ്പുഴ - 44-ാം മൈൽ - അമ്പായത്തോട് പാത സർക്കാർ യാഥാർഥ്യമാക്കണമെന്ന് കേളകം പ്രസ് ഫോറം ആവശ്യപ്പെട്ടു.ഈ വിഷയം 2017 മുതൽ പ്രസ് ഫോറം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗമാണ് ചുരം രഹിതപാത യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്.

## Article Content

കേളകം :കുടിയേറ്റ ജനതയുടെ സ്വപ്നവും തലമുറകളുടെ പ്രതീക്ഷയുമായ കൊട്ടിയൂർ -വയനാട് ചുരം രഹിതപാത - തലപ്പുഴ - 44-ാം മൈൽ - അമ്പായത്തോട് പാത സർക്കാർ യാഥാർഥ്യമാക്കണമെന്ന് കേളകം പ്രസ് ഫോറം ആവശ്യപ്പെട്ടു.ഈ വിഷയം 2017 മുതൽ പ്രസ് ഫോറം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗമാണ് ചുരം രഹിതപാത യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്.

കേളകം പ്രസ് ഫോറം മീഡിയ സെൻറർ 2025 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, ഷെറിൻ ഷിബു എന്നിവർ സംസാരിച്ചു. കെ.എം.അബ്ദുൽ അസീസ് (പ്രസിഡണ്ട്), എം.ജെ.റോബിൻ (ജനൽസിക്രട്ടറി), ജോയി ജോസഫ് (ഖജാഞ്ചി ), ഷെറിൻ ഷിബു (വൈസ് പ്രസിഡണ്ട്) സജീവ് നായർ ( ഓഫീസ് സിക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260199/kottiyoorwayanadchuram)