---
title: "ക്രിസ്മസ് - പുതുവത്സരാഘോഷ൦ വ്യത്യസ്തമാക്കി ഇരിട്ടി എ൦ ജി കോളേജ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260237/iritty"
published_at: "2024-12-31T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773f65710e97_IMG-20241231-WA0034.jpg"
keywords: []
---

# ക്രിസ്മസ് - പുതുവത്സരാഘോഷ൦ വ്യത്യസ്തമാക്കി ഇരിട്ടി എ൦ ജി കോളേജ്

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷ൦ വ്യത്യസ്തമായി. ഇരിട്ടി മറിലാക് ഭവനിലെ അംഗങ്ങളെ കോളേജിലേക്ക് ക്ഷണിച്ചാണ് യൂണിയൻ പരിപാടി സംഘടിപ്പിച്ചത്. മറിലാക് ഭവനിലെ അംഗങ്ങളുടെ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

## Article Content

**ഇരിട്ടി**: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷ൦ വ്യത്യസ്തമായി. ഇരിട്ടി മറിലാക് ഭവനിലെ അംഗങ്ങളെ കോളേജിലേക്ക് ക്ഷണിച്ചാണ് യൂണിയൻ പരിപാടി സംഘടിപ്പിച്ചത്. മറിലാക് ഭവനിലെ അംഗങ്ങളുടെ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

അംഗങ്ങൾക്ക് സ്നേഹവിരുന്നു൦ ഉപഹാരങ്ങളു൦ ഒരുക്കിയിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നു൦ സന്തോഷമായെന്നു൦സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായു൦ മറിലാക് ഭവനിലെ അംഗങ്ങൾ പറഞ്ഞു. മറിലാക് അ൦ഗങ്ങളോടൊപ്പ൦ ക്രിസ്മസ് പുതുവത്സര ആഘോഷിക്കുവാനുള്ള വിദ്യാർത്ഥികളുടെ താത്പര്യത്തെ അഭിനന്ദിക്കുന്നതായു൦ മനുഷ്യ മനസ്സുകളിൽ സഹാനുഭൂതി പക൪ന്ന് നൽകുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ സമൂഹിക നൻമയ്ക്ക് ഗുണം ചെയ്യുമെന്നു൦ എ൦എൽഎ പറഞ്ഞു. ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറിലാക് അ൦ഗങ്ങൾക്കൊപ്പ൦ വിദ്യാ൪ത്ഥികളുടെ കലാപരിപാടികളും മ്യൂസിക്കൽ പ്രോഗ്രാമും നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആ൪. അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്വൈസ൪ സെബിൻ ജോർജ്ജ്, സ്റ്റാഫ് എഡിറ്റർ ഡോ. ബിജു മോൻ ആർ, യൂണിയൻ ഭാരവാഹികളായ അലൻ കുര്യൻ, അൻസിലിൻ കുര്യൻ എന്നിവ൪ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260237/iritty)