---
title: "‘ഭാരതം കണ്ട കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ സന്ദർശിച്ചു, ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കും’: ശോഭ സുരേന്ദ്രൻ"
english_title: "Sobhasurendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260632/sobhasurendran"
published_at: "2025-01-02T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67765ae9c6870_1000046219.jpg"
keywords: []
---

# ‘ഭാരതം കണ്ട കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ സന്ദർശിച്ചു, ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കും’: ശോഭ സുരേന്ദ്രൻ

> **Lead Summary:** **ഡൽഹി : **ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

## Article Content

**ഡൽഹി : **ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

ശോഭ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260632/sobhasurendran)