കരട് വിജ്ഞാപനം പിൻവലിക്കണം;കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റി

By | Saturday September 26th, 2020

SHARE NEWS

 

കൊട്ടിയൂർ :കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ മുതൽ  രണ്ടേ പോയിൻ്റ് ഒന്ന്് കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര-വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം തികച്ചും അശാസ്ത്രീയും നിയമവിരുദ്ധവുമാണ്.ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ വിജ്ഞാപനം പിൻവലിച്ച് സീറോ പോയന്റായി നിലനിർത്തണമെന്ന് കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തക സമിതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് പി.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു.സി.എ.രാജപ്പൻ, കെ.പി.പസന്ത്, ജിൽസ് എം.മേയ്ക്കൽ, എം.പി.കൃഷ്ണൻ നായർ ,കെ.സി.ഷിൻ റ്റോ എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read