---
title: "പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം"
english_title: "Pushpa2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260918/pushpa2"
published_at: "2025-01-03T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6777e61dcd760_Screenshot_2025-01-03_185825.jpg"
keywords: []
---

# പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

> **Lead Summary:** ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.

## Article Content

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.

നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260918/pushpa2)