---
title: "സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍  നാളെ തുറക്കും"
english_title: "1 to 9 classes tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26110/1-to-9-classes-tomorrow"
published_at: "2022-02-13T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208636fc8726_images - 2022-02-13T071822.658.jpeg"
keywords: []
---

# സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍  നാളെ തുറക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച തുറക്കും. ഒരാഴ്ച ക്ലാസുകള്‍ ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് വൈകീട്ട് വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്കുശേഷമേ തീരുമാനിക്കൂ. മുന്‍ മാര്‍ഗനര്‍ദേശ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്ബ്രദായം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച തുറക്കും. ഒരാഴ്ച ക്ലാസുകള്‍ ഉച്ചവരെയാകും പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് വൈകീട്ട് വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്കുശേഷമേ തീരുമാനിക്കൂ. മുന്‍ മാര്‍ഗനര്‍ദേശ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്ബ്രദായം.

ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തനത്തെ കുറിച്ച്‌ തീരുമാനിക്കും. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. തയറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്കൂളില്‍ എത്തിക്കുക. നിലവിലെ രീതി പ്രകാരം ബാച്ചുകളാക്കി തിരിച്ച്‌ പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ എത്തുന്ന തരത്തില്‍ ഉച്ചവരെയായിരിക്കും ക്ലാസുകള്‍. ഓഫ് ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ഡിജിറ്റല്‍ ക്ലാസുകളും കാര്യക്ഷമമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26110/1-to-9-classes-tomorrow)