---
title: "എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Mba at nit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26111/mba-at-nit"
published_at: "2022-02-13T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208647d3b171_images - 2022-02-13T072246.713.jpeg"
keywords: []
---

# എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുച്ചിറപ്പള്ളി വാറങ്കല്‍, അലഹബാദ് എന്‍.ഐ.ടികളില്‍ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുച്ചിറപ്പള്ളിയില്‍ എച്ച്‌,ആര്‍, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഓപറേഷന്‍സ്, ബിസിനസ് അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് ഐ.ടി കണ്‍സല്‍ട്ടിങ്, ജനറല്‍ മാനേജ്മെന്റ് എന്നിവയിലായി 115 സീറ്റ്.

## Article Content

തിരുച്ചിറപ്പള്ളി വാറങ്കല്‍, അലഹബാദ് എന്‍.ഐ.ടികളില്‍ ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുച്ചിറപ്പള്ളിയില്‍ എച്ച്‌,ആര്‍, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, പ്രൊഡക്ഷന്‍ ആന്‍ഡ് ഓപറേഷന്‍സ്, ബിസിനസ് അനലിറ്റിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് ഐ.ടി കണ്‍സല്‍ട്ടിങ്, ജനറല്‍ മാനേജ്മെന്റ് എന്നിവയിലായി 115 സീറ്റ്.

4.35 ലക്ഷം ഫീസ്. യോഗ്യത: 60 ശതമാനം മാര്‍ക്ക്/6.5 CGPAയില്‍ കുറയാതെ ബിരുദവും IIM-കാറ്റ് 2021 സ്കോറും.

എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 ശതമാനം മാര്‍ക്ക്/6.0 CGPA മതി. അപേക്ഷാഫീസ് 1550 രൂപ. എസ്.സി/എസ്.ടി1050. വിവരങ്ങള്‍ www.nitt.eduല്‍. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ. കാറ്റ് സ്കോര്‍, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, അക്കാദമിക് മെറിറ്റ്, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവ അടിസ്ഥാനത്തിലാണ് പ്രവേശനം. വാറങ്കലില്‍ ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് പ്രവേശനം.

60 ശതമാനം മാര്‍ക്കില്‍/6.5 CGPAയില്‍ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്/6.0 CGPA മതി. IIM-കാറ്റ്/മാറ്റ് സ്കോര്‍. അപേക്ഷാഫീസ് 1600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി 800. വിജ്ഞാപനം www.nitw.ac.inല്‍. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ. ഗ്രൂപ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് പ്രവേശനം. അലഹബാദില്‍ അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 20നകം. യോഗ്യത,പ്രവേശനം, http://academics.mnnit.ac.in/fresh_mba വെബ്സൈറ്റില്‍. അപേക്ഷ പ്രിന്റൗട്ട് മാര്‍ച്ച്‌ 25നകം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26111/mba-at-nit)