---
title: "സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം"
english_title: "Scholarship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26116/scholarship"
published_at: "2022-02-13T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62086a617d730_images - 2022-02-13T074759.771.jpeg"
keywords: []
---

# സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം:സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

## Article Content

തിരുവനന്തപുരം:സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആര്‍ കാറ്റഗറിയില്‍പ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍

അപേക്ഷിക്കാന്‍ യോഗ്യരാണ്. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്.

20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ 2021-22 അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26116/scholarship)