എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി വീണ ജോർജ്ജ്

എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് മന്ത്രി വീണ ജോർജ്ജ്
Jan 7, 2025 02:01 PM | By Remya Raveendran

തിരുവനന്തപുരം: എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളും. അതുടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7,13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു. ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ദില്ലിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്രസർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല, പരിശോധന നടപടികൾ ഊർജിതമാക്കി. ബോധവൽക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ പരിശോധനയും ഉറപ്പാക്കും. രോ​ഗവ്യാപനം തടയുന്നതിനുള്ള മുൻകരുലായി കൈകൾ സോപ്പിട്ട് കഴുകുക, രോ​ഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ പൊതുവായ നിർദേശങ്ങൾ ജനങ്ങൾക്ക് നൽകും. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാൽ മാത്രമാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുക.



Hmpvvairus

Next TV

Related Stories
തിടമ്പേറ്റി തൃശൂര്‍: ഫോട്ടോഫിനിഷില്‍ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും കിരീടധാരണം

Jan 8, 2025 06:50 PM

തിടമ്പേറ്റി തൃശൂര്‍: ഫോട്ടോഫിനിഷില്‍ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും കിരീടധാരണം

തിടമ്പേറ്റി തൃശൂര്‍: ഫോട്ടോഫിനിഷില്‍ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടും...

Read More >>
മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ  വാർഷികാഘോഷവും യാത്രയയപ്പും

Jan 8, 2025 05:32 PM

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും...

Read More >>
പുലി ഇറങ്ങിയ സ്ഥലംകത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു

Jan 8, 2025 04:59 PM

പുലി ഇറങ്ങിയ സ്ഥലംകത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു

പുലി ഇറങ്ങിയ സ്ഥലം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ...

Read More >>
ഉളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 8, 2025 04:32 PM

ഉളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ഉളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി കേന്ദ്രം

Jan 8, 2025 03:52 PM

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി കേന്ദ്രം

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ,1.5 ലക്ഷം രൂപ ലഭിക്കും, പുതിയപദ്ധതിയുമായി...

Read More >>
ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്

Jan 8, 2025 03:14 PM

ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്

ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10...

Read More >>
Top Stories