---
title: "കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261892/kannur"
published_at: "2025-01-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e0dd8cb5b4_IMG-20250108-WA0017.jpg"
keywords: []
---

# കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലിൽ സജ്‌മീറാണ് ദാരുണമായി മരിച്ചത്. സിവിൽ എഞ്ചിനീയറാണ്.

## Article Content

**കണ്ണൂർ**: കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലിൽ സജ്‌മീറാണ് ദാരുണമായി മരിച്ചത്. സിവിൽ എഞ്ചിനീയറാണ്.

ചൊവ്വാഴ്ച രാത്രി 10.30 ന് തലശ്ശേരിയിൽ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യ വീട്ടിലേക്ക് സർവ്വീസ് റോഡിലൂടെ വരുമ്പോൾ പിറകിൽ നിന്നും വന്ന കെ.എസ്ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261892/kannur)