---
title: "ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്"
english_title: "Brennancollegeanpratheepkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261979/brennancollegeanpratheepkumar"
published_at: "2025-01-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e4931231e8_1000047259.jpg"
keywords: []
---

# ബ്രണ്ണന്‍ കോളേജിൽ എ എന്‍ പ്രദീപ് കുമാർ അനുസ്മരണം ജനുവരി 10 ന്

> **Lead Summary:** പയ്യന്നൂര്‍ : ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും കവിയുംസാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന എ.എന്‍. പ്രദീപ്കുമാറിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി എ.എന്‍.പ്രദീപ് കുമാര്‍ സുഹൃത്ത് സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ അവാര്‍ഡ് വിതരണവും ജനുവരി 10 ന് നടക്കും. രാവിലെ ബ്രണ്ണന്‍കോളേജ് ശതോത്തര രജത ജൂബിലി ഹാളില്‍ നടക്കും. പ്രശസ്ത കഥാക്യത്ത് ടി.പി.വേണുഗോ പാലന്‍ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌ക്കാര സമര്‍പ്പണവും നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പയ്യന്നൂര്‍ : ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും കവിയുംസാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന എ.എന്‍. പ്രദീപ്കുമാറിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണ മുന്‍നിര്‍ത്തി എ.എന്‍.പ്രദീപ് കുമാര്‍ സുഹൃത്ത് സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ അവാര്‍ഡ് വിതരണവും ജനുവരി 10 ന് നടക്കും. രാവിലെ ബ്രണ്ണന്‍കോളേജ് ശതോത്തര രജത ജൂബിലി ഹാളില്‍ നടക്കും. പ്രശസ്ത കഥാക്യത്ത് ടി.പി.വേണുഗോ പാലന്‍ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌ക്കാര സമര്‍പ്പണവും നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെ.വാസന്തി അദ്ധ്യക്ഷത വഹിക്കും. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം തലവന്‍ ഡോ:സന്തോഷ് മാനിച്ചേരി, കഥാകൃത്ത് അഡ്വ.കെ.കെ. രമേഷ്, മുന്‍ ബ്രണ്ണന്‍ കോളേജ് പൊളിറ്റിക്കല്‍ വിഭാഗം അദ്ധ്യക്ഷ പ്രൊഫ.ടി, പി.ഇന്ദിര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും മട്ടന്നൂര്‍ കോളേജ് മലയാള വിഭാഗം അദ്ധ്യാപികയുമായ ഡോ: സുമിതനായര്‍ ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ.എന്‍ ലിജി, ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം.കെ അഭിരാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സുഹ്യത് സംഗമവും നടക്കും. എ.എന്‍.പ്രദീപ് കുമാര്‍ സുഹൃത്ത് സംഘം ഏര്‍പ്പെടുത്തിയ 10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങിയ കലാലയ കവിതാ അവാര്‍ഡിന് ഈ വര്‍ഷം പയ്യന്നൂര്‍ കോളേജ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ജീവന്‍ ജിനേഷ് അര്‍ഹനായി. കേരളത്തിലെ വിവിധ കലാല യങ്ങളില്‍ നിന്നായി 30 ഓളം കവിതകളാണ് മത്സരത്തിന് ലഭിച്ചത്. ഡോ:സന്തോഷ് മാനിച്ചേരി, ഡോ: എ.സി. ശ്രീഹരി, ഡോ: സിന്ധു കെ.വി എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.പത്രസമ്മേളനത്തില്‍ എ.എന്‍.പ്രദീപ് കുമാര്‍ സുഹൃത് സംഘം പ്രസിഡണ്ട് ടി.അനില്‍, സിക്ര ട്ടറി അഡ്വ.വി.പ്രദീപന്‍, ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭി രാം.എം.കെ, സി.പി.നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261979/brennancollegeanpratheepkumar)