---
title: "പുലി ഇറങ്ങിയ സ്ഥലംകത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു"
english_title: "Catalicscongresvisit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262001/catalicscongresvisit"
published_at: "2025-01-08T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e6198a9a89_1000047287.jpg"
keywords: []
---

# പുലി ഇറങ്ങിയ സ്ഥലംകത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു

> **Lead Summary:** **കാക്കയങ്ങാട് : **കഴിഞ്ഞ ദിവസം കാക്കയങ്ങാട് ടൗണിനടുത്ത് പുലി ഇറങ്ങി ഭീതിപരത്തിയ സ്ഥലം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. ജനങ്ങളുടെ ജീവന് അപകടം സൃഷ്ടിച്ച് ഭീതി പരത്തുന്ന കാട്ടുമൃഗങ്ങളെ വനാതിർത്തികളിൽ തളച്ചിടാൻ കഴിയാത്ത വനം വകുപ്പിൻ്റെ കെടുകാര്യസ്ഥതമൂലമാണ് ആറളം ഫാമിനോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് നിരന്തരം കാട്ടു മൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. പുതിയ വനനിയമം ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിന് പകരം കൂടുതൽ ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നതിനാൽ എത്രയും വേഗം ജനങ്ങൾക്ക് ദ്രോഹമാകുന്ന ഇത്തരം നിലപാടുകളിൽ നിന്നും വനം വകുപ്പ് പിൻമാറണം. പുലി ഭീതിപരത്തിയ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും കർഷകർക്ക് ദ്രോഹമാക്കുന്ന നിലപാടുകളിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിൻമാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

## Article Content

**കാക്കയങ്ങാട് : **കഴിഞ്ഞ ദിവസം കാക്കയങ്ങാട് ടൗണിനടുത്ത് പുലി ഇറങ്ങി ഭീതിപരത്തിയ സ്ഥലം കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. ജനങ്ങളുടെ ജീവന് അപകടം സൃഷ്ടിച്ച് ഭീതി പരത്തുന്ന കാട്ടുമൃഗങ്ങളെ വനാതിർത്തികളിൽ തളച്ചിടാൻ കഴിയാത്ത വനം വകുപ്പിൻ്റെ കെടുകാര്യസ്ഥതമൂലമാണ് ആറളം ഫാമിനോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് നിരന്തരം കാട്ടു മൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. പുതിയ വനനിയമം ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിന് പകരം കൂടുതൽ ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നതിനാൽ എത്രയും വേഗം ജനങ്ങൾക്ക് ദ്രോഹമാകുന്ന ഇത്തരം നിലപാടുകളിൽ നിന്നും വനം വകുപ്പ് പിൻമാറണം. പുലി ഭീതിപരത്തിയ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും കർഷകർക്ക് ദ്രോഹമാക്കുന്ന നിലപാടുകളിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിൻമാറണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളായ ബെന്നി പുതിയാം പുറം, ജോണി തോമസ് വടക്കേക്കര, കുന്നോത്ത് ഫൊറോന അസി.വികാരി ഫാ. തോമസ് പാണാക്കുഴി,തലശ്ശേരി അതിരൂപത -ഫൊറോന ഭാരവാഹികളായ ജോർജ്ജ് കാനാട്ട്, ബ്രിട്ടോ ജോസ് ഷിബു കുന്നപ്പള്ളി,മാത്യു വള്ളോംകോട്ട്, ഷാജു ' ഇടശ്ശേരി, ജോബി കുര്യൻ, കെ.റ്റി തോമസ് എന്നിവർ   സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262001/catalicscongresvisit)