---
title: "മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ  വാർഷികാഘോഷവും യാത്രയയപ്പും"
english_title: "Manathanagovthighersecondary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262004/manathanagovthighersecondary"
published_at: "2025-01-08T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e694896294_1000047292.jpg"
keywords: []
---

# മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ  വാർഷികാഘോഷവും യാത്രയയപ്പും

> **Lead Summary:** **പേരാവൂർ: **മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കുമെന്ന് പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്‌മി, പ്രഥമാധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡന്റ് സി.വി.അമർനാഥ്,എൽ.ആർ.സജ്ന, പി.സി.ജോമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പേരാവൂർ: **മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കുമെന്ന് പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്‌മി, പ്രഥമാധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡന്റ് സി.വി.അമർനാഥ്,എൽ.ആർ.സജ്ന, പി.സി.ജോമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷനാവും. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകൻ ജോഷി തോമസിനെ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാൽ ആദരിക്കും. ഉന്നത വിജയികളെ അനുമോദിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262004/manathanagovthighersecondary)