---
title: "കേരള പത്രപ്രവർത്തക അസോസിയേഷൻ:  സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും  ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും നടന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262103/thiruvanaththapuram"
published_at: "2025-01-09T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f454131fe2_IMG-20250109-WA0010.jpg"
keywords: []
---

# കേരള പത്രപ്രവർത്തക അസോസിയേഷൻ:  സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും  ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും നടന്നു

> **Lead Summary:** **തിരുവനന്തപുരം** : കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും നടന്നു. തലശേരി പ്രസ് ഫോറം ഇ.നാരായണൻ സ്മാരക ഹാളിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി. ബാബു സ്വാഗതം പറഞ്ഞു.

## Article Content

**തിരുവനന്തപുരം** : കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും നടന്നു. തലശേരി പ്രസ് ഫോറം ഇ.നാരായണൻ സ്മാരക ഹാളിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി. ബാബു സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സി.എൻ. മുരളി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറി സലിം മൂഴിക്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി അഭിലാഷ് പിണറായി, ചാലക്കര പുരുഷു, ജയേഷ് ചെറുപുഴ, പൊന്ന്യം കൃഷ്ണൻ, എ.കെ. സുരേന്ദ്രൻ, ടി.രവീന്ദ്രൻ, ദേവദാസ് മത്തത്ത്, എൻ . പ്രശാന്ത്, ജില്ലാ പ്രസിഡൻറ് സി.ബാബു, സെക്രട്ടറി ടി.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു. നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്കു മുറിയും മധുരം പങ്കിടലും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262103/thiruvanaththapuram)