---
title: "നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു"
english_title: "One man dead by accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26218/one-man-dead-by-accident"
published_at: "2022-02-13T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208f5943c109_images - 2022-02-13T174053.072.jpeg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

> **Lead Summary:** ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി ബക്കറാണ് മരിച്ചത്.

## Article Content

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി ബക്കറാണ് മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. 

പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26218/one-man-dead-by-accident)