---
title: "തളിപ്പറമ്പ യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ടോയി കാർ പ്രദർശനം സംഘടിപ്പിച്ചു"
english_title: "Toycarexcibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262228/toycarexcibition"
published_at: "2025-01-09T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fa590e9edc_1000047559.jpg"
keywords: []
---

# തളിപ്പറമ്പ യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ടോയി കാർ പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ : യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ടോയി കാർ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് കാറുകളെ പരിചയപെടുത്തുന്നതിനായാണ് പ്രദർശനം സംഘടിപ്പിച്ചത്.

## Article Content

തളിപ്പറമ്പ : യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ടോയി കാർ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾക്ക് കാറുകളെ പരിചയപെടുത്തുന്നതിനായാണ് പ്രദർശനം സംഘടിപ്പിച്ചത്.

കുട്ടികൾ തങ്ങളുടെ കൈവശമുള്ള വിവിധങ്ങളായ ടോയി വാഹനങ്ങളാണ് പ്രദർശനത്തിനായി കൊണ്ടുവന്നത്. പഴയ കാല കാറുകളായ അംബാസിഡർ മുതൽ റോൾസ് റോയിസ്, മോറിസ്, ഫോർഡ്, ബീറ്റിൽ, പോർഷെ , ഹമ്മർ , ലംബോർഗിനി , ഡിഫൻ്റർ, താർ -തുടങ്ങി വിവിധതരം ബൈക്കുകൾ JCB ഉൾപ്പെടെ നൂറ്റി നാല്പതോളം ടോയി വാഹനങ്ങളാണ് പ്രദർശത്തിനൊരുക്കിയത്.

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്റർ ശരത്തിൻ്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. കൂടാതെ കഥാക്യാമ്പ്, കവിത ക്യാമ്പ്, പഞ്ചഗുസ്തി തുടങ്ങി വിവിധങ്ങളായ പരിപാടിയും സംഘടിപ്പിച്ചു. രക്ഷാകർത്താക്കളുടെ സഹകരണത്തോടെയാണ് പ്രദർശനങ്ങൾ ഉൾപ്പെടെ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262228/toycarexcibition)