---
title: "എസ് എൻ ഡി പി കേളകം ശാഖ കുടുംബ സംഗമം ജനവരി 11-ന്"
english_title: "Sndpgathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262233/sndpgathering"
published_at: "2025-01-09T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fab667413c_1000047568.jpg"
keywords: []
---

# എസ് എൻ ഡി പി കേളകം ശാഖ കുടുംബ സംഗമം ജനവരി 11-ന്

> **Lead Summary:** **കേളകം : **എസ് എൻ ഡി പി കേളകം ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖായിലെ മുഴുവൻ കുടുംബാoഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 2025 ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രാങ്കണത്തിൽ വച്ച് കുടുംബസംഗമം നടത്തുന്നു.

## Article Content

**കേളകം : **എസ് എൻ ഡി പി കേളകം ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖായിലെ മുഴുവൻ കുടുംബാoഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 2025 ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രാങ്കണത്തിൽ വച്ച് കുടുംബസംഗമം നടത്തുന്നു.

എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡന്റ്‌ കെ വി അജി ഉദ്ഘാടനം ചെയ്യുന്ന കുടുംബ സംഗമത്തിൽ കുടുംബ ധർമ്മങ്ങളും ഈശ്വരാരാധനയുംഎന്ന വിഷയത്തെ ആസ്‌പദമാക്കി പ്രമുഖ ആത്മീയാചര്യനും വാഗ്മിയും ക്ഷേത്രം തന്ത്രികളും ആയിട്ടുള്ള ഡോക്ടർ ടി എസ് വിജയൻ ഗുരുപദം മുഖ്യ പ്രഭാഷണം നടത്തുന്നു.

സംഗമത്തിൽ എഴുപത് വയസ്സ് പൂർത്തീകരിച്ച മുഴുവൻ ശാഖ അംഗങ്ങളെയും ആദരിക്കുന്നുണ്ട്.തുടർന്ന് കുടുംബ അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്നോട്കൂടി കുടുംബസംഗമം അവസാനിക്കുന്നു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262233/sndpgathering)