---
title: "കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; ചേലോറ സ്വദേശി അറസ്റ്റിൽ"
english_title: "Drug Haul At Kootupuzha Excise Check Post "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262278/drug-haul-at-kootupuzha-excise-check-post"
published_at: "2025-01-09T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fe733dd788_md.jpg"
keywords: []
---

# കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; ചേലോറ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 21 ഗ്രാം എം.ഡി.എം.എ യു മായി ചേലോറ സ്വദേശി അറസ്റ്റിലായി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത്. സിയുടെ സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്.

## Article Content

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 21 ഗ്രാം എം.ഡി.എം.എ യു മായി ചേലോറ സ്വദേശി അറസ്റ്റിലായി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത്. സിയുടെ സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്.

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിൽ സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ചേലോറ സ്വദേശി റഹീസ്. കെ (37) ആണ് അറസ്റ്റിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ലത്തീഫ്. കെ.പി, അസി. എക്സൈസ് ഇൻസ്പെക്ടർ ശശികുമാർ. കെ. പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ (Gr) ശ്രീനാഥ്.പി സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എൻ.സി, റിജു. എ. കെ,സുബിൻ എം, ധനുസ് പൊന്നമ്പത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോജൻ. പി. എ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262278/drug-haul-at-kootupuzha-excise-check-post)