---
title: "വി​ഡി​യോ സ്ട്രീ​മി​ങ് പ്ലാ​റ്റ് ഫോമിൽ ഒ​ന്നാ​മ​ൻ യൂ​ട്യൂ​ബ്"
english_title: "youtube"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262347/youtube"
published_at: "2025-01-10T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67809f7fdab54_872be423-70a8-49d6-bef4-a607e9ad77e8.jpeg"
keywords: []
---

# വി​ഡി​യോ സ്ട്രീ​മി​ങ് പ്ലാ​റ്റ് ഫോമിൽ ഒ​ന്നാ​മ​ൻ യൂ​ട്യൂ​ബ്

> **Lead Summary:** ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും​കൂ​ടു​ത​ൽ പേർ സ​ന്ദ​ർ​ശി​ച്ച വി​ഡി​യോ സ്ട്രീ​മി​ങ് പ്ലാ​റ്റ് ഫോം ​യൂ​ട്യൂ​ബ്. മീ​ഡി​യ പാ​ർ​ട്ണേ​ഴ്സ് ഏ​ഷ്യ 2025 റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ വി​ഡി​യോ സ്ട്രീ​മി​ങ് വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേർ ക​ണ്ട​ യൂ​ട്യൂ​ബി​ന് ഇ​തു​വ​ഴി 14,300 കോ​ടി വ​രു​മാ​ന​മു​ണ്ടാ​യി.

## Article Content

ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും​കൂ​ടു​ത​ൽ പേർ സ​ന്ദ​ർ​ശി​ച്ച വി​ഡി​യോ സ്ട്രീ​മി​ങ് പ്ലാ​റ്റ് ഫോം ​യൂ​ട്യൂ​ബ്. മീ​ഡി​യ പാ​ർ​ട്ണേ​ഴ്സ് ഏ​ഷ്യ 2025 റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ വി​ഡി​യോ സ്ട്രീ​മി​ങ് വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേർ ക​ണ്ട​ യൂ​ട്യൂ​ബി​ന് ഇ​തു​വ​ഴി 14,300 കോ​ടി വ​രു​മാ​ന​മു​ണ്ടാ​യി.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ വി​ഡി​യോ​ക​ളി​ലൂ​ടെ സു​ക്ക​ർ​ബ​ർ​ഗി​ന്റെ മെ​റ്റ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ജി​യോ സ്റ്റാ​റും നെ​റ്റ്ഫ്ലി​ക്സു​ം മൂ​ന്നും നാ​ലും സ്ഥാ​ന​ത്താണ്. സ്ട്രീ​മി​ങ് പ്ലാ​റ്റ്ഫോ​മു​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ടി.വിയെ മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. ലോ​ക​ത്തെ വി​ഡി​യോ സ്ട്രീ​മി​ങ് വ്യ​വ​സാ​യ​ത്തി​ന്റെ കാ​ൽ​ഭാ​ഗ​വും ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്. പി​ന്നാ​ലെ ചൈ​ന​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262347/youtube)