---
title: "കണ്ണൂർ പായത്തെ വിറപ്പിച്ച രണ്ട് കാട്ടാനകളെ കാട് കയറ്റി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262394/kannur"
published_at: "2025-01-10T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780bf6dae9ec_IMG-20250110-WA0018.jpg"
keywords: []
---

# കണ്ണൂർ പായത്തെ വിറപ്പിച്ച രണ്ട് കാട്ടാനകളെ കാട് കയറ്റി

> **Lead Summary:** **കണ്ണൂർ** : ആറളം വന്യ ജീവി സങ്കേതത്തിൽ നിന്നും ആറളം പുഴ കടന്ന് കിലോമീറ്ററുകൾ താണ്ടി പായം മേഖലയെ യുകെ വിറപ്പിച്ച രണ്ട് കാട്ട് കൊമ്പന്മാരെ ഒരു പകൽ മുഴുവൻ നീണ്ട ശ്രമത്തിനൊടുവിൽ വന്നിടത്തേക്ക് തന്നെ തുരത്തിവിട്ടു. വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ പിന്നിട്ട് പായം പഞ്ചായത്തിലെ പായം, കരിയാൻ, ജബ്ബാർ കടവ്, വട്ടിയറ ഗ്രാമങ്ങളെയാണ് രണ്ട് കാട്ടാനകൾ ഒരു പകൽ മുഴുവൻ ആശങ്കയിൽ നിർത്തിയത്.

## Article Content

**കണ്ണൂർ** : ആറളം വന്യ ജീവി സങ്കേതത്തിൽ നിന്നും ആറളം പുഴ കടന്ന് കിലോമീറ്ററുകൾ താണ്ടി പായം മേഖലയെ യുകെ വിറപ്പിച്ച രണ്ട് കാട്ട് കൊമ്പന്മാരെ ഒരു പകൽ മുഴുവൻ നീണ്ട ശ്രമത്തിനൊടുവിൽ വന്നിടത്തേക്ക് തന്നെ തുരത്തിവിട്ടു. വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ പിന്നിട്ട് പായം പഞ്ചായത്തിലെ പായം, കരിയാൻ, ജബ്ബാർ കടവ്, വട്ടിയറ ഗ്രാമങ്ങളെയാണ് രണ്ട് കാട്ടാനകൾ ഒരു പകൽ മുഴുവൻ ആശങ്കയിൽ നിർത്തിയത്.

നൂറോളം വരുന്ന വനപാലക സംഘം 12 മണിക്കൂറിലധികം നീണ്ട ശ്രമിത്തിനൊടുവിലാണ് ആനകളെ വന്ന വഴിയിലൂടെ കാടുകയറ്റാനായത്. മൂന്ന് പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചും പ്രദേശത്തേക്കുള്ള റോഡുകളെല്ലാം അടച്ചും നിർത്താതെ മൈക്കിലൂടെ നടത്തി മുന്നറിയിപ്പുകളുമായി വലിയ സുരക്ഷാ സംവിധാനമാണ് മേഖലയിൽ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262394/kannur)