പരിയാരം : സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പോരാളികളുടെ സംഗമം കെ കെ എൻ പരിയാരം ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.1957-–-60 കാലഘട്ടം മുതൽ പാർടിയിൽ സജീവമായ പ്രവർത്തകർ ഉൾപ്പെടെ 74 മുതിർന്ന അംഗങ്ങളെയാണ് ആദരിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ , കെ സന്തോഷ്, പി മുകുന്ദൻ, പി കെ ശ്യാമള , സി എം കൃഷ്ണൻ ,ടി ബാലൃഷ്ണൻ, കെ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
Cpimjillasammelanam