തലശേരി നഗരസഭാ പരിധിയിലെ തെരുവ് കച്ചവടക്കാർക്കുള്ള ലൈസൻസ് വിതരണം ആരംഭിച്ചു. അനധികൃത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൻ്റെ പ്രാഥമിക നടപടിയുടെ ഭാഗമായാണ് അർഹരായവർക്ക് ലൈസൻസുകൾ വിതരണം ചെയ്തത്.
പുതുതായ് രജിസ്റ്റർ ചെയ്ത 150 പേർക്കുള്ള ലൈസൻസിൻ്റെ വിതരണോദ്ഘാടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാ റാണി നിർവ്വഹിച്ചു. (ഉദ്ഘാനം ) - അർഹരായ മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചശേഷം അനധികൃത കച്ചവടക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. ചടങ്ങിൽവൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ എ അനിൽകുമാർ ,എം ലിബിൻ . സി ഒ വിജില. കൗൺസിലർമാർ. തെരുവ് കച്ചവടക്കാരുടെ സംഘടനാ നേതാക്കൾ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Thalasserynagarasabha