ഇരിട്ടി :ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ; വന്യജീവി സങ്കേതം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. വളയംചാൽ വന്യജീവി സങ്കേതം ഹാളിൽ ആറളം സങ്കേതത്തിലെ മുൻ വൈൽഡ് ലൈഫ് വാർഡൻ റിട്ട. കെ.വി ഉത്തമൻ ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ 25 വർഷങ്ങളായി തുടർച്ചയായി ഇന്ത്യയിൽ തന്നെ ആദ്യമായി ചിത്രശലഭങ്ങളുടെ ദേശാടന പഠനവും കണക്കെടുപ്പും നടത്തുന്നത് ഉത്തര മലബാറിലെ ആറളം വന്യജീവി സങ്കേതത്തിലാണ്. 2000 ൽ ആരംഭിച്ച് ഈ ശലഭനിരീക്ഷണ ക്യാമ്പിൽ നാളിതു വരെ ആയിരത്തിൽപരം ശലഭനിരീക്ഷകർ പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ശലഭനിരീക്ഷകരായ ഡോ. കൃഷ്ണമേഘ് ഗുണ്ട, ടി.എൻ.എ പെരുമാൾ, ഡോ. മയിൽ വാഹനൻ, ഡോ. കാർത്തികേയൻ മുതലായവർ മുൻ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടയിൽ ആറളം വന്യജീവി സങ്കേതത്തിൽ 266 ചിത്രശലഭ ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 27 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഇനങ്ങളാണ്. സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ വെച്ച് നടന്ന ചടങ്ങിൽ ആറളം വൈൽഡ്ലൈഫ് വാർഡൻ ജി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ജി ഹരികൃഷ്ണൻ നായർ, എ. ഷജ്‌ന അസി. ഫോറസ്റ്റ് കൺസർവേറ്റർ, ജ്യോതിപ്രകാശ് റിട്ട. അസി. ഫോറസ്റ്റ് കൺസർവേറ്റർ, വി. മധുസൂധനൻ റിട്ട. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, രമ്യ രാഘവൻ അസി. വൈൽഡ്ലൈഫ് വാർഡൻ, ഡോ. ജാഫർ പാലോട്ട്, ഡോ. പ്രമോദ്, വി.സി ബാലകൃഷ്‌ണൻ, ബാല കൃഷ്‌ണൻ വളപ്പിൽ, സത്യൻ മേപ്പയൂർ, ബാബു കാമ്പ്രാത്ത്, ഫോറസ്റ്റ് ഓഫീസർ കെ.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Census Of Butterflies Begins At Aralam Wildlife Sanctuary