ക്ലിൻചിറ്റ് റിപ്പോർട്ടിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

ക്ലിൻചിറ്റ് റിപ്പോർട്ടിൽ എം.ആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ
Jan 11, 2025 08:42 AM | By sukanya

തിരുവനന്തപുരം: എംആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചു. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി. 

എഡിജിപി എംആർ അജിത്കുമാറിനെതിരെ 4 ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ ഉന്നയിച്ചത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം പൂർണ്ണമായും തെറ്റ് എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.

കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ളാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്.

മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.

thiruvanatapuram

Next TV

Related Stories
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Jan 22, 2025 07:18 PM

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

Jan 22, 2025 05:51 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി...

Read More >>
സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Jan 22, 2025 05:38 PM

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും...

Read More >>
അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

Jan 22, 2025 05:01 PM

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന്...

Read More >>
'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

Jan 22, 2025 03:58 PM

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി...

Read More >>
കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

Jan 22, 2025 03:26 PM

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ...

Read More >>
Top Stories

News Roundup