ആറളം: പകരം വെക്കാനില്ലാത്ത സ്നേഹം പകരാൻ വീണ്ടും മധു സാർ എത്തിയതിൻ്റെ സന്തോഷത്തിലാണ് ആറളം വന്യ ജീവി സങ്കേതത്തിലെ വാച്ചർമാരും, ജീവനക്കാരും. വെല്ലുവിളികൾ നിറഞ്ഞ അഞ്ചര വർഷം ആറളം വന്യജീവി സങ്കേതത്തിൻ്റെ കാവലാളായും, അതിർത്തിഗ്രാമങ്ങളിലെ കർഷകരുടെ ആത്മമിത്രമായും പ്രവർത്തിച്ച ആറളത്തെ മുൻ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ വി.മധുസൂതനനാണ് 25-മത് ചിത്രശലഭ നിരീക്ഷണ ക്യാമ്പിൽ പങ്കെടുക്കാൻ വീണ്ടും ആറളത്തെത്തിയപ്പോൾ മുൻ കാലത്തെ സഹപ്രവർത്തകർ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചത്. ആറളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറിയ ശേഷം വനം വകുപ്പിൽ നിന്ന് വിരമിച്ച മധുസൂതനൻ വിശ്രമജീവിതത്തിലാണ്.
വാച്ചർ മാരെ ശാസിച്ചും സ്നേഹിച്ചും അഞ്ചര വർഷം ആറളത്ത് ജോലി ചെയ്ത മധുസാർ ആറളത്ത് വന്നതിൻ്റെ ആവേശത്തിലായിരുന്നു സഹ പ്രവർത്തകർ. മധു സാർ എന്നും അവർക്കൊരു ആവേശമായി തുടരുന്നുണ്ട്.
aralam