---
title: "ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഇന്നുമുതൽ സ്കൂളിലേക്ക്"
english_title: "Classes starting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26264/classes-starting"
published_at: "2022-02-14T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209b6b1adf0f_images - 2022-02-14T072538.716.jpeg"
keywords: []
---

# ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഇന്നുമുതൽ സ്കൂളിലേക്ക്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതിനില്‍ ഇന്നുമുതല്‍ 1 - 9 ക്ലാസുകളിലെ കുട്ടികള്‍ക്കും സ്കൂള്‍ തുറക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതിനില്‍ ഇന്നുമുതല്‍ 1 - 9 ക്ലാസുകളിലെ കുട്ടികള്‍ക്കും സ്കൂള്‍ തുറക്കും.

ബാച്ച്‌ തിരിച്ച്‌ ഉച്ചവരെയാണ് ക്ലാസുകള്‍ നടക്കുക. ഈമാസം 21 മുതല്‍ എല്ലാ വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തി ക്ലാസുകള്‍ വൈകിട്ടുവരെയാക്കും. 10,12 ക്ലാസ് പാഠഭാഗങ്ങള്‍ 28നകം തീര്‍ത്തശേഷം റിവിഷന്‍ തുടങ്ങുമെന്നു മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പ്രീ പ്രൈമറി, അങ്കണവാടി ക്ലാസുകളും ഇന്നുമുതല്‍ തുടങ്ങും. 1മുതല്‍ 9വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസ് ഉച്ചയ്ക്ക് ശേഷം നടത്തും. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച്‌ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററികളുടെ മോഡല്‍ പരീക്ഷ മാര്‍ച്ച്‌ 16 മുതല്‍ ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. 1മുതല്‍ 9വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26264/classes-starting)