എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ധീരജ് രാജേന്ദ്രൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു.
ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ഹീനമായ അജണ്ടകളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐയുടെ ഏതെങ്കിലും പ്രവർത്തകൻ എന്തെങ്കിലും ചെറിയതെറ്റുകൾ ചെയ്‌താൻ പർവതികരിച്ച് കാണിക്കുകയും പ്രസ്ഥാനത്തെ കലാലയങ്ങളിൽ ഇല്ലാതാക്കി കളയാമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുകയും ചെയ്യും. എന്ത്‌നെറികെട്ട പ്രവർത്തനങ്ങൾ നടത്തിയാലും സംരക്ഷണംനൽകി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളായി ഉയർത്തുന്നതിനെതിരെ മൗനംപാലിക്കുകയാണ് ചിലവലതുപക്ഷ മാധ്യമങ്ങളെന്ന് ആർഷോ കുറ്റപ്പെടുത്തി.
ഇത്തരം അടിച്ചമർത്തലുകൾ തുടർന്നാൽ എസ്‌എഫ്‌ഐയുടെ തിരിച്ചടി കനത്തതാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവ് മഹേന്ദ്രൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി എസ് സഞ്‌ജീവ് എന്നിവർ സംസാരിച്ചു. ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്കല, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിഷ്‌ണു പ്രസാദ്, ശരത് രവീന്ദ്രൻ, അഞ്ജലി സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ നിവേദ്, ജോയൽ തോമസ്, എം അശ്വന്ത് എന്നിവരും വേദിയിൽ സന്നിഹിതരായി. സംസ്ഥാന കമ്മിറ്റിയംഗം ടി പി അഖില സ്വാഗതവും കെ എം അതുൽരാജ് നന്ദിയും പറഞ്ഞു.
സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മുകുന്ദൻ, പി കെ ശ്യാമള എന്നിവർ പങ്കെടുത്തു.
Sfi