തലശ്ശേരി : ജനുവരി 25 ന് നടക്കുന്ന തലശേരി ജില്ല കോടതി സമുച്ചയം ഉദ്‌ഘാടനത്തിൻ്റെ പ്രചരണാർത്ഥം കോടതിക്ക് മുന്നിൽ പൈതൃക ചിത്രരചന സംഘടിപ്പിച്ചു.
ജില്ല സെഷൻസ് ജഡ്‌ജി കെ ടി നിസാർ അഹമ്മദ് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു പ്രശസ്തരായ 15 ഓളം കലാകാരന്മാർ ചേർന്ന് തലശേരിയുടെയും കോടതിയുടെയും പൈതൃകവും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ആവിഷ്‌കരിച്ചത് . അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസഫും ചിത്രരചനയിൽ പങ്കാളിയായ് .ഗവ പ്ലീഡർ കെ. അജിത് കുമാർ, ചിത്രകാരൻ കെ.കെ. മാരാർ, സിനിമതാരം സുശീൽ കുമാർ തിരുവങ്ങാട്, സെൽവൻ മേലൂർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എ. സജീവൻ, സെക്രട്ടറി ജി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലർക്കുമാർ എന്നിവർ പങ്കെടുത്തു
Thalassery