---
title: " ‘ഫ​​​​സ്റ്റ്ബെ​​​​ല്‍ 2.0’ ഡി​​​​ജി​​​​റ്റ​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മത്തിൽ മാറ്റം"
english_title: "First bell 2.0"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26270/first-bell-20"
published_at: "2022-02-14T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209bd141202b_images (37).png"
keywords: []
---

#  ‘ഫ​​​​സ്റ്റ്ബെ​​​​ല്‍ 2.0’ ഡി​​​​ജി​​​​റ്റ​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മത്തിൽ മാറ്റം

> **Lead Summary:** തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നു മു​​​​ത​​​​ല്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ തു​​​​റ​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് വ​​​​ഴി​​​​യു​​​​ള്ള ‘ഫ​​​​സ്റ്റ്ബെ​​​​ല്‍ 2.0’ ഡി​​​​ജി​​​​റ്റ​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ക്കി.

## Article Content

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നു മു​​​​ത​​​​ല്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ തു​​​​റ​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് വ​​​​ഴി​​​​യു​​​​ള്ള ‘ഫ​​​​സ്റ്റ്ബെ​​​​ല്‍ 2.0’ ഡി​​​​ജി​​​​റ്റ​​​​ല്‍ ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ക്കി.

ഇ​​​​ന്നു മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം 05.30 മു​​​​ത​​​​ല്‍ 07.00 മ​​​​ണി വ​​​​രെ എ​​​​സ്എ​​​​സ്എ​​​​ല്‍​സി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന​​​​വി​​​​ധം ഒ​​​​രു വി​​​​ഷ​​​​യം മൂ​​​​ന്നു ക്ലാ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന റി​​​​വി​​​​ഷ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ള്‍ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കും. പി​​​​റ്റേ​​​​ന്ന് രാ​​​​വി​​​​ലെ 06.00 മു​​​​ത​​​​ല്‍ 07.30 വ​​​​രെ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സി​​​​ലും 08.00 മു​​​​ത​​​​ല്‍ 09.30 വ​​​​രെ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് പ്ല​​​​സി​​​​ലും റി​​​​വി​​​​ഷ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം ഉ​​​​ണ്ടാ​​​​കും. ര​​​​ണ്ടാ​​​​ഴ്ച​​​​കൊ​​​​ണ്ട് റി​​​​വി​​​​ഷ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി മാ​​​​ര്‍​ച്ച് ആ​​​​ദ്യം മു​​​​ത​​​​ല്‍ ലൈ​​​​വ് ഫോ​​​​ണ്‍-​​​​ഇ​​​​ന്‍ വ​​​​ഴി സം​​​​ശ​​​​യ നി​​​​വാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് കൈ​​​​റ്റ് സി​​​​ഇ​​​​ഒ കെ. ​​​​അ​​​​ന്‍​വ​​​​ര്‍ സാ​​​​ദ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു. പ​​​​ത്താം ക്ലാ​​​​സു​​​​ക​​​​ള്‍​ക്കു​​​​ള്ള ഓ​​​​ഡി​​​​യോ ബു​​​​ക്കു​​​​ക​​​​ള്‍ ഫ​​​​സ്റ്റ്ബെ​​​​ല്‍ പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

പ്ല​​​​സ് വ​​​​ണ്ണി​​​​ന് രാ​​​​വി​​​​ലെ 07.30 മു​​​​ത​​​​ല്‍ 09.00 വ​​​​രെ മൂ​​​​ന്നു ക്ലാ​​​​സു​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സി​​​​ല്‍. ഇ​​​​തി​​​​ന്‍റെ പു​​​​നഃ സം​​​​പ്രേ​​​​ഷ​​​​ണം അ​​​​ടു​​​​ത്ത ദി​​​​വ​​​​സം 03.30 മു​​​​ത​​​​ല്‍ 05.00 മ​​​​ണി വ​​​​രെ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് പ്ല​​​​സി​​​​ലും.

പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ ഉ​​​​ള്ള പ്ല​​​​സ്‍​ടു ക്ലാ​​​​സു​​​​ക​​​​ള്‍ അ​​​​ടു​​​​ത്ത ആ​​​​ഴ്ച​​​​യോ​​​​ടെ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​ര​​​​ണം. 21ന് ​​​​റി​​​​വി​​​​ഷ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ളും ഓ​​​​ഡി​​​​യോ ബു​​​​ക്കു​​​​ക​​​​ളും പ്ല​​​​സ്‍​ടു ക്ലാ​​​​സു​​​​കാ​​​​ര്‍​ക്ക് ത​​​​യാ​​​​റാ​​​​ക്കും. തി​​​​ങ്ക​​​​ളാ​​​​ഴ്ച മു​​​​ത​​​​ല്‍ രാ​​​​വി​​​​ലെ 09.00 മു​​​​ത​​​​ല്‍ 11.00 വ​​​​രെ​​​​യും ഉ​​​​ച്ച​​​​യ്ക്ക് 12.30 മു​​​​ത​​​​ല്‍ 01.30 വ​​​​രെ​​​​യു​​​​മാ​​​​യി ആ​​​​റ് ക്ലാ​​​​സു​​​​ക​​​​ളാ​​​​ണ് പ്ല​​​​സ്‍​ടു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്. ഇ​​​​തി​​​​ന്‍റെ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം രാ​​​​ത്രി 08.30 മു​​​​ത​​​​ല്‍ 11.30 വ​​​​രെ​​​​യും കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് പ്ല​​​​സി​​​​ല്‍ അ​​​​ടു​​​​ത്ത ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം 05.00 മ​​​​ണി മു​​​​ത​​​​ല്‍ 08.00 മ​​​​ണി​​​​വ​​​​രെ​​​​യും ഇ​​​​തേ ക്ര​​​​മ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും. മാ​​​​ര്‍​ച്ച് ര​​​​ണ്ടാം വാ​​​​ര​​​​ത്തോ​​​​ടെ പ്ല​​​​സ്‍​ടു കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​ള്ള ലൈ​​​​വ് ഫോ​​​​ണ്‍-​​​​ഇ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ള്‍ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.

പ്രീ-​​​​പ്രൈ​​​​മ​​​​റി ക്ലാ​​​​സു​​​​ക​​​​ള്‍ രാ​​​​വി​​​​ലെ 11നും ​​​​ഒ​​​​ന്‍​പ​​​​താം ക്ലാ​​​​സ് രാ​​​​വി​​​​ലെ 11.30 മു​​​​ത​​​​ല്‍ 12.30 വ​​​​രെ​​​​യും ആ​​​​യി​​​​രി​​​​ക്കും. ഒ​​​​ന്‍​പ​​​​തി​​​​നു​​​​ള്ള ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളും കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് പ്ല​​​​സി​​​​ല്‍ അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക് 01.00 മു​​​​ത​​​​ല്‍ 02.00 മ​​​​ണി വ​​​​രെ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.

എ​​​​ട്ടാം ക്ലാ​​​​സ് ഉ​​​​ച്ച​​​​യ്ക്ക് 01.30 നാ​​​​ണ്. ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്, നാ​​​​ല്, അ​​​​ഞ്ച്, ആ​​​​റ്, ഏ​​​​ഴ് ക്ലാ​​​​സു​​​​ക​​​​ള്‍ ഉ​​​​ച്ച​​​​യ്ക്ക് 02.00, 02.30, 03.00, 03.30, 04.00, 04.30, 05.00 എ​​​​ന്നീ ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സി​​​​ല്‍ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് പ്ല​​​​സി​​​​ല്‍ അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 09.30 മു​​​​ത​​​​ല്‍ 01.00 മ​​​​ണി വ​​​​രെ ഈ ​​​​ക്ലാ​​​​സു​​​​ക​​​​ള്‍ ഇ​​​​തേ ക്ര​​​​മ​​​​ത്തി​​​​ല്‍ പു​​​​നഃ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.

മു​​​​ഴു​​​​വ​​​​ന്‍ ക്ലാ​​​​സു​​​​ക​​​​ളും firstbell.kite.kerala.gov.in പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26270/first-bell-20)