---
title: "സഹപാഠികൾക്ക് ആദരവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ"
english_title: "Scout and guide students pay homage to classmates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262721/scout-and-guide-students-pay-homage-to-classmates"
published_at: "2025-01-11T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782758949454_WhatsApp_Image_2025-01-11_at_18.35.57.jpeg"
keywords: []
---

# സഹപാഠികൾക്ക് ആദരവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ

> **Lead Summary:** പൈസക്കരി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നാടൻ പാട്ടിൽ എ ഗ്രേഡോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പൈസക്കരിയിലെ വിദ്യാർഥികൾക്ക് അനുമോദനവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ. സ്കൂൾ മനേജർ ഫാ.നോബിൾ ഓണംകുളം സ്കൗട്ട് ആൻഡ് ഗൈഡ് പതാക അണിയിച്ച് വിദ്യാർത്ഥികളെ സ്വീകരിച്ചു. വിശ്വ സാഹോദര്യ പ്രസ്ഥാനാംഗങ്ങളായ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കളുടെ നേട്ടത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് നല്ലൊരു തലമുറ വളർന്നു വരുന്നതിൻ്റെ ശുഭസൂചനയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

## Article Content

പൈസക്കരി : തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നാടൻ പാട്ടിൽ എ ഗ്രേഡോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച പൈസക്കരിയിലെ വിദ്യാർഥികൾക്ക് അനുമോദനവുമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ. സ്കൂൾ മനേജർ ഫാ.നോബിൾ ഓണംകുളം സ്കൗട്ട് ആൻഡ് ഗൈഡ് പതാക അണിയിച്ച് വിദ്യാർത്ഥികളെ സ്വീകരിച്ചു. വിശ്വ സാഹോദര്യ പ്രസ്ഥാനാംഗങ്ങളായ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃത്തുക്കളുടെ നേട്ടത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തത് നല്ലൊരു തലമുറ വളർന്നു വരുന്നതിൻ്റെ ശുഭസൂചനയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ, യൂണിറ്റ് ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262721/scout-and-guide-students-pay-homage-to-classmates)