കേളകം : എസ് എൻ ഡി പി കേളകം ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രാങ്കണത്തിൽ ശാഖയിലെ കുടുംബാoഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബസംഗമം നടന്നു.
ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികൾ ഭദ്രദീപം കൊളുത്തിയതോടുകൂടി സംഗമത്തിന് ആരംഭമായി. കേളകം ശാഖയോഗം സെക്രട്ടറി മനോജ്‌കുമാർ പി വി സ്വാഗതം ആശംസിച്ച സംഗമത്തിൽ പ്രസിഡന്റ് റോയ് പാലോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ വി അജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഹരീന്ദ്രൻ ആലപ്പാട്ട് അനുസ്മരണ ഭാഷണം നടത്തി.
സംഗമത്തിൽ പ്രഗത്ഭ ആത്മീയചാര്യനും വാഗ്മിയും ആയിട്ടുള്ള ക്ഷേത്രം തന്ത്രികൾ ഡോക്ടർ ടി എസ് വിജയൻ ഗുരുപദം അവർകൾ ""കുടുംബ ധർമ്മങ്ങളും ഈശ്വരാരാധനയും """എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ അനുഗ്രഹപ്രഭാഷണം സംഗമത്തിൽ എത്തിച്ചേർന്നവർക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. കൊളക്കാട് പി എച്ച് സി ഡോക്ടർ അതുൽ പി പി, എസ് എൻ ഡി പി കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി നിർമല അനിരുദ്ധൻ, എസ് എൻ വനിതാ സംഘം പ്രസിഡന്റ് ലളിത ശശിധരൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Kelakam