---
title: "ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് നിരക്ക് കുറച്ചതിനെതിരെ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ രംഗത്ത്"
english_title: "Antigen rtpcr rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26277/antigen-rtpcr-rate"
published_at: "2022-02-14T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209c4982d2bf_images - 2022-02-14T082510.446.jpeg"
keywords: []
---

# ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് നിരക്ക് കുറച്ചതിനെതിരെ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ രംഗത്ത്

> **Lead Summary:** ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് നിരക്ക് കുറച്ചതിനെതിരെ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ രംഗത്ത്.

## Article Content

ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് നിരക്ക് കുറച്ചതിനെതിരെ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ രംഗത്ത്.

നിരക്ക് കുറച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഇടുക്കി ജില്ലാ ഘടകം ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി.

500 രൂപയായിരുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 300 രൂപയായും 300 രൂപയായിരുന്ന ആന്‍്റിജന്‍ ടെസ്റ്റിന് 100 രൂപയുമായി പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ ഉപയോഗിക്കുന്ന കിറ്റുകള്‍ക്ക് 140 രൂപ മുടക്കുണ്ടെന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സൗകര്യമില്ലാത്തതിനാല്‍ ഇതര ജില്ലകളെ ആശ്രയിക്കുന്ന ഇടുക്കിയില്‍ പുതുക്കിയ നിരക്ക് പ്രായോഗികമല്ലെന്നുമാണ് ലാബുടമകളുടെ അഭിപ്രായം.

അധിക നിരക്ക് നല്‍കുന്നവര്‍ക്ക് നടത്തുന്ന പരിശോധനയൊഴിച്ചാല്‍ ഇടുക്കിയിലെ പല ലാബുകളും കോവിഡ് പരിശോധന നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ പ്രധിസന്ധിയിലായി. പുതിയ നിരക്ക് സാധാരണക്കാര്‍ക്ക് പ്രയോജനകരമാണെങ്കിലും പാരിസ്ഥിതിക പ്രത്യേകതയുള്ളയിടങ്ങളില്‍ സര്‍ക്കാരിന്‍്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ലാബുടമകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26277/antigen-rtpcr-rate)