---
title: "സഞ്ജു ടീമില്‍; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു"
english_title: "Mumbai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262790/mumbai"
published_at: "2025-01-12T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783299f58ab5_IMG-20250112-WA0003.jpg"
keywords: []
---

# സഞ്ജു ടീമില്‍; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

> **Lead Summary:** മുംബൈ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.

## Article Content

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. പരിക്കിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.

നേരത്തെ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറല്‍ രണ്ടാം വിക്കറ്റ്- കീപ്പര്‍ ബാറ്ററാണ്.

ജനുവരി 22-നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ, രാജ്‌കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262790/mumbai)