---
title: "പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍"
english_title: " V d satheeshan with valentines day post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26282/v-d-satheeshan-with-valentines-day-post"
published_at: "2022-02-14T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209d181a705b_images - 2022-02-14T092008.822.jpeg"
keywords: []
---

# പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

> **Lead Summary:** പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

## Article Content

പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പ്രണയ ദിനത്തോടനുബന്ധിച്ചായിരുന്നു 'മകള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗില്‍ വി.ഡി സതീന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കരുതെന്നും ആരും ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം ഒാര്‍മിപ്പിച്ചു. പ്രണയം തകരുമ്ബോഴോ തിരസ്കരിക്കപ്പെടുമ്ബോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ലെന്നും. അത്രമേല്‍ സ്നേഹിച്ചതിന് ശേഷം പ്രാണന്‍ എടുക്കാന്‍ എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

'എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാള്‍ക്കും ഉണ്ടെന്ന് തിരിച്ചറിയുക.' -സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രണയം തിരസ്കരിക്കപ്പെടുമ്ബോള്‍ അക്രമം പ്രവര്‍ത്തിക്കാന്‍ ഒരാണ്‍കുട്ടിക്ക്, പുരുഷന് തോന്നുന്നുവെങ്കില്‍ അത് ആണ്‍ മേല്‍ക്കോയ്മയില്‍ നിന്നുണ്ടാകുന്നതാണെന്ന് സതീശന്‍ ചൂണ്ടികാട്ടി. 'അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആണ്‍കുട്ടിളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.' -സതീശന്‍ എഴുതി.

പ്രണയങ്ങള്‍ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തരെന്നും അദ്ദേഹം കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26282/v-d-satheeshan-with-valentines-day-post)