---
title: "അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി"
english_title: "Complaint against Rahul Easwar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262822/complaint-against-rahul-easwar"
published_at: "2025-01-12T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678357380d249_honey.jpg"
keywords: []
---

# അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

> **Lead Summary:** കൊച്ചി: ഹണി റോസിന്റെ വസ്ത്രധാരണത്തെ എതിർത്ത് സംസാരിച്ച രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. ഹണി റോസ് രാഹുലിനെതിരെ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

## Article Content

കൊച്ചി: ഹണി റോസിന്റെ വസ്ത്രധാരണത്തെ എതിർത്ത് സംസാരിച്ച രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. ഹണി റോസ് രാഹുലിനെതിരെ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

പരാതികളിൽ ഉടന്‍ നടപടിയുണ്ടാകുമെന്നാണു വിവരം. രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണു രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കിയത്. അതിനിടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ അധിക്ഷേപ പരാമർശത്തിനെതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഹണി റോസ് ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കൂടി പരാതി നല്‍കിയത്. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262822/complaint-against-rahul-easwar)