---
title: "കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം"
english_title: "bus accident in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262829/bus-accident-in-thrissur"
published_at: "2025-01-12T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783615d6cdd8_kk.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ ഒല്ലൂരിലാണ് അപകടം നടന്നത്. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി , മേരി എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

## Article Content

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ ഒല്ലൂരിലാണ് അപകടം നടന്നത്. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി , മേരി എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ ഒ​ല്ലൂ​ർ ചി​യ്യാ​രം ഗ​ലീ​ലി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നോ എ​ന്നു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262829/bus-accident-in-thrissur)