---
title: "തളിപ്പറമ്പ് സർ സയ്യിദ് കോളേജ് സുവർണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "Golden Jubilee Celebrations Of Taliparamba Sir Syed College Begin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262841/golden-jubilee-celebrations-of-taliparamba-sir-syed-college-begin"
published_at: "2025-01-12T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783701d63bb4_thali.jpg"
keywords: []
---

# തളിപ്പറമ്പ് സർ സയ്യിദ് കോളേജ് സുവർണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം സുവർണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. ഗോൾഡൺ ലീവ്സ്' എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.1974 മുതലുള്ള പൂർവ വിദ്യാർഥികളും ബോട്ടണി വിഭാഗത്തിൽ പഠിപ്പിച്ച അധ്യാപകരും ഒത്തുചേരുന്ന പൂർവ അധ്യാപക വിദ്യാർഥി സംഗമം സർ സയ്യിദ് കോളേജ് മാനേജർ അഡ്വക്കേറ്റ് പി മഹമ്മൂദ് ഉദ്‌ഘാടനം ചെയ്തു ( ബൈറ്റ്) പ്രിൻസിപ്പൽ ഇസ്മയിൽ ഓലായിക്കര അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം സുവർണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. ഗോൾഡൺ ലീവ്സ്' എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.1974 മുതലുള്ള പൂർവ വിദ്യാർഥികളും ബോട്ടണി വിഭാഗത്തിൽ പഠിപ്പിച്ച അധ്യാപകരും ഒത്തുചേരുന്ന പൂർവ അധ്യാപക വിദ്യാർഥി സംഗമം സർ സയ്യിദ് കോളേജ് മാനേജർ അഡ്വക്കേറ്റ് പി മഹമ്മൂദ് ഉദ്‌ഘാടനം ചെയ്തു ( ബൈറ്റ്) പ്രിൻസിപ്പൽ ഇസ്മയിൽ ഓലായിക്കര അധ്യക്ഷത വഹിച്ചു.

സിഡിഎംഇഎ ജനറൽ സെക്രട്ടറി മഹമൂദ് ആള്ളാംകുളം മുഖ്യഥിതിയായി. പ്രൊഫ. സി കെ വാണിദേവി, ബോട്ടണി വിഭാഗം മേധാവി ഡോ. പി ശ്രീജ, ഡോ. എ കെ അബ്ദുൾ സലാം, ഫിദ മജീദ്, ഡോ ഗായത്രി ആർ നമ്പ്യാർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262841/golden-jubilee-celebrations-of-taliparamba-sir-syed-college-begin)