---
title: "ലൈംഗീകാതിക്രമം: രണ്ടാനച്ചന് മൂന്നു വർഷം തടവും 50000 രൂപ പിഴയും"
english_title: "Sexual assault case Step-brother sentenced to three years in jail "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/262844/sexual-assault-case-step-brother-sentenced-to-three-years-in-jail"
published_at: "2025-01-12T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678371514d9d5_pks.jpg"
keywords: []
---

# ലൈംഗീകാതിക്രമം: രണ്ടാനച്ചന് മൂന്നു വർഷം തടവും 50000 രൂപ പിഴയും

> **Lead Summary:** കണ്ണൂർ: പഴയങ്ങാടി പൊലിസ് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയെ ലൈംഗീകാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയായ രണ്ടാനച്ചന് മൂന്നു വർഷം തടവും 50000 രൂപ പിഴയും ശിക്ഷ. തളിപറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.

## Article Content

കണ്ണൂർ: പഴയങ്ങാടി പൊലിസ് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയെ ലൈംഗീകാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയായ രണ്ടാനച്ചന് മൂന്നു വർഷം തടവും 50000 രൂപ പിഴയും ശിക്ഷ. തളിപറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പൊലിസ് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയെ രണ്ടാനച്ചനായ പ്രതി 2023 ജൂലൈ മുതൽ ലൈംഗിക ഉദ്ദേശത്തോടെ നേരിട്ടും ഫോൺ വിളിച്ചും ഉപദ്രവിച്ചു എന്നായിരുന്നു പരാതി. അന്നത്തെ പഴയങ്ങാടി എസ്.ഐ ആയിരുന്ന രൂപ മധുസൂതനനാണ് കേസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. തുടർന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് പ്രതിക്ക് 3 വർഷം തടവും 50000 രുപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/262844/sexual-assault-case-step-brother-sentenced-to-three-years-in-jail)