---
title: "മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു"
english_title: "Rope ladder submitted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26304/Rope-ladder-submitted"
published_at: "2022-02-14T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209ee0308fbf_Picsart_22-02-14_11-20-46-506.jpg"
keywords: []
---

# മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു

> **Lead Summary:** മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു രക്ഷാപ്രവർത്തനത്തിനായി മട്ടന്നൂർ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത റോപ് ലാഡർ സ്റ്റേഷന് സമർപ്പിച്ചു. ലയൺസ് ക്ലബ്ബിന്റെ ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.പി .സുധീർ മട്ടന്നൂർ ഫയർ സ്റ്റേഷനിലെത്തി റോപ് ലാഡർ കൈമാറി.

## Article Content

മട്ടന്നൂർ ഫയർ സ്റ്റേഷന് പുതിയ റോപ് ലാഡർ സമർപ്പിച്ചു രക്ഷാപ്രവർത്തനത്തിനായി മട്ടന്നൂർ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത റോപ് ലാഡർ സ്റ്റേഷന് സമർപ്പിച്ചു. ലയൺസ് ക്ലബ്ബിന്റെ ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.പി .സുധീർ മട്ടന്നൂർ ഫയർ സ്റ്റേഷനിലെത്തി റോപ് ലാഡർ കൈമാറി.

ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ ടി വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായിരുന്നു. റോപ്പ് ലാഡറും റെസ്ക്യൂ നെറ്റും യാതൊരു പ്രതിഫലവുമില്ലാതെ നിർമിച്ചു നൽകിയ പേരാവൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാരൻ എ ഡി ജോസഫിനെ ഡോ.പി സൂധീർ പൊന്നാട അണിയിച്ചു.

സ്റ്റേഷന്റെ ഉപഹാരം സ്റ്റേഷൻ ഓഫീസർ ടി വി ഉണ്ണിക്കൃഷ്ണൻ, എ.ഡി. ജോസഫിന് സമർപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, മട്ടന്നൂർ ലയൺസ് ക്ലബ് പ്രസിഡണ്ട് കെ വി പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു . കെ.ഷിജു സ്വാഗതവും എൻ ഷമിത്ത് നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26304/Rope-ladder-submitted)